കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ഗൃഹപ്രവേശനത്തിന് എത്തിയ 13 പേര്‍ക്കാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഷയത്തില്‍ മന്ത്രി പി. രാജീവ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. രോഗ വ്യാപനമുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കളമശ്ശേരി നഗരസഭയിലെ 10,12,14 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയില്‍ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്