ഇടുക്കി: പള്ളിയില്‍ പോകുന്ന വഴി ലോറിയിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചെറുതോണി ചേലച്ചുവട് ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യ എല്‍സമ്മ (74) ആണ് മരിച്ചത്.
വീട്ടില്‍ നിന്നും ചേലച്ചുവട് പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോയപ്പോള്‍ പെരിയാര്‍വാലിയില്‍ വെച്ചാണു അപകടം ഉണ്ടായത്. പെരുമ്പാവൂരില്‍ നിന്നും വന്ന ഐഷര്‍ ലോറി എൽസമ്മയെ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പരിക്കു പറ്റിയ എല്‍സമ്മയെ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്