ന്യൂ ഡല്‍ഹി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് '1984' എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി.
കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി പാലസ്തീനെയും ബംഗ്ലാദേശിനെയും കുറിച്ചുള്ള സന്ദേശങ്ങള്‍ അടങ്ങിയ ബാഗുകള്‍ ലോക്സഭയിലേക്ക് കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിഖ് കലാപത്തെ ഓർമിപ്പിക്കുന്ന '1984' ബാഗ് അപരാജിത സാരംഗി പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ചത്.
ബാഗിന് പുറത്ത് ചുവപ്പ് നിറത്തില്‍ രക്തം ഉറ്റുവീഴുന്നത് പോലെയാണ് 1984 എന്നെഴുതിയിട്ടുള്ളത്.വർഷങ്ങള്‍ക്ക് മുമ്ബ് കോണ്‍ഗ്രസ് എന്തെല്ലാമാണ് ചെയ്തതെന്ന് പുതുതലമുറ ഓർക്കണമെന്നും അതിനാണ് പ്രിയങ്കക്ക് ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ചിത്രങ്ങളുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ എത്തിയത്. പിന്നാലെ വർഗീയ രാഷ്ട്രീയം കളിക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്