ഡൽഹി: അംബേദ്കർ വിരുദ്ധ നിലപാടിൽ അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുെവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി..
പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോൾ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അംബേദ്കറെ കുറിച്ചുള്ള കേന്ദ്രസർക്കാർ നിലപാടിൽ ദുഃഖമുണ്ട്. വസ്തുതകൾ പഠിക്കാൻ സർക്കാർ തയ്യാറാവണം. അംബേദ്കറെയും നെഹ്‌റുവിനെയും അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. അമിത് ഷാ രാജിവെക്കണമെന്നാണ് തങ്ങളുടെ ആവശ്യമെങ്കിലും പ്രധാനമന്ത്രി അമിത് ഷായെ പുറത്താക്കില്ല എന്ന് നമുക്കറിയാം. പാർലമെന്റിൽ സമാധാനപരമായാണ് പ്രതിഷേധിച്ചത്. എന്നാൽ ബിജെപി നേതാക്കൾ തങ്ങളെ പാർലമെന്റ് കവാടത്തിൽ തടഞ്ഞു. ബിജെപി നേതാക്കളാണ് കോൺഗ്രസ് നേതാക്കളെ തടഞ്ഞത്. ബിജെപി നേതാക്കളുടെ ആക്രമണത്തിൽ തന്റെ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർഗെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്