ന്യൂഡല്‍ഹി: വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സമൂഹവുമായി അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിയെ ജോര്‍ജ് കുര്യനും കുടുംബവും പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്.
'കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ജിയുടെ വസതിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി.' ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ എഴുതി.
പരിപാടിയില്‍ വീട്ടിലൊരുക്കിയ വര്‍ണാഭമായ പുല്‍ക്കൂടിന് മുന്നില്‍ പ്രധാനമന്ത്രി മോദി മെഴുകുതിരികള്‍ തെളിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്