ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കുല്‍ഗാമില്‍ അഞ്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ യോഗം ചേര്‍ന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ ഫറൂഖ് അഹമ്മദ് ഭട്ടടക്കം അഢ്ച് ഭീകരരെയാണ് സുരക്ഷാ സേന കശ്മീരില്‍ വധിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ യോഗമായിരുന്നു ഇത്. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേന, അര്‍ദ്ധസൈനിക സേന, ജമ്മു കശ്മീര്‍ സര്‍ക്കാര്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കലിന് മുമ്പുള്ള കാലഘട്ടത്തില്‍ (ഏപ്രില്‍ 2, 2014-ജൂലൈ 31, 2019) 1458 ഭീകരാക്രമണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായപ്പോള്‍, റദ്ദാക്കലിനു ശേഷമുള്ള കാലയളവില്‍ (ഏപ്രില്‍ 2, 2019-ഡിസംബര്‍ 2, 2024) ഇത് 896 ആയി കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പ് കൊല്ലപ്പെട്ട പ്രാദേശിക ഭീകരരുടെ എണ്ണം 420 ആയിരുന്നു. നിയമം റദ്ദാക്കിയ ശേഷം ഇതുവരെ 517 ഭീകരര്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നുഴഞ്ഞുകയറ്റത്തില്‍ നിയന്ത്രണം വന്നെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ട വിദേശ ഭീകരരുടെ എണ്ണം 156 ആണ്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പുള്ള അഞ്ച് വര്‍ഷത്തിനിടെ 469 വിദേശ ഭീകര്‍ കശ്മീരില്‍ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്