കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ ഡയറക്ടർ ഡയറക്ടർ ബോർഡംഗങ്ങളായ മൂന്ന് പേർ അറസ്റ്റിലായതായി റിപ്പോർട്ട്. രാജപ്പൻ നായർ, പി വി. പൗലോസ്, മേരി ആൻ്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രാജപ്പൻ നായർ മുൻ പ്രസിഡന്റും പി വി പൗലോസ് വൈസ് പ്രസിഡന്റുമായിരുന്നു. സംഘത്തിൻ്റെ പണം മുഴുവനും വ്യാജ ലോൺ വഴി തട്ടി എടുത്ത മുൻ പ്രസിഡൻ്റ് പി ടി പോൾ ഒരു വർഷം മുൻപ് മരിച്ചതിനെത്തുടർന്നാണ് രാജപ്പൻ നായരെ പ്രസിഡൻ്റാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും കേസെടുത്തിട്ടുണ്ട്. 97 കോടി രൂപയുടെ വ്യാജ വായ്പ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ഇഡി കേസെടുത്തത്. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്