കണ്ണൂർ: ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. തളിപ്പറമ്പ് കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് ആണ് മരിച്ചത്.
വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നാണ് പൊലീസ് നിഗമനം.
അതേസമയം അസ്വാഭാവിക മരണത്തിന് ആലക്കോട് പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്സും വിനോദ സഞ്ചാരികളും നാട്ടുകാരും ചേർന്ന് മൃതദേഹം വെള്ളച്ചാട്ടത്തിൽ നിന്ന് കരയിലേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്