ഗുരുവായൂർ മുനിസിപ്പൽ ഫ്രീഡം ഹാളിലെ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിയി യോഗം ഉദ്ഘാടനം ചെയ്തു. രാജൻ പുഷ്പാജ്ഞലി അദ്ധ്യക്ഷത വഹിച്ചു.
35 വർഷമായി അരലക്ഷത്തോളം അയ്യപ്പഭക്തരെ കാൽനടയായി ശബരിമലയ്ക്ക് കൊണ്ടുപോയിരുന്ന ഗുരുസ്വാമി, ബാബു കോയിപ്പുറത്ത് രചനയും സംഗീതവും നിർവ്വഹിച്ച ''ശാസ്താമൃതം'' എന്ന ആൽബത്തിലെ മൂന്ന് ഗാനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. ദൃശ്യമാധ്യമ പ്രവർത്തകനായ പ്രദീപ് നാരായണനാണ് ഇതിന്റെ സംവിധാനം നിർവ്വഹിച്ചത്.
കലാമണ്ഡലം കൊളാത്തപ്പള്ളി നാരായണൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് നിർമ്മിച്ച ''അപൂരക സമത്വം'' എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു.
അമേരിക്കയിലെ ഹൂസ്റ്റൺ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ സാഹിത്യ പുരസ്‌കാരത്തിനും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ആദരിച്ചതിനും എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനെ വേദിയിൽ ആദരിച്ചു.
പ്രദീപ് നാരായണന സ്വാഗതവും സതീവ്കുമാർ നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്