ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 2024 ഡിസംബർ 22ന് വൈകിട്ട് 6ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
സെന്റ് മേരീസ് സീറോ മലബാർ വികാരി ജനറൽ റെവ.ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികളിൽ റെവ. ഫാ. സിജു മുടക്കോടിൽ ക്രിസ്മസ് സന്ദേശം നൽകും. വിവിധ സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനസന്ധ്യ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, സംഘനൃത്തം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിൽ പ്രൊഫഷണൽ ഗായകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ഫോട്ടോ വിത്ത് സാന്റാ, റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് എന്നിവയുൾപ്പെടെയുള്ള പരിപാടികൾ ക്രിസ്മസ് ഡിന്നറോടെ അവസാനിക്കും. ആഘോഷ പരിപടികളുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇത് വരെ ടിക്കറ്റുകൾ ലഭിക്കാത്തവർക്ക് സമ്മേളന വേദിയിൽ നിന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജെസി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൽ ഫിലിപ്പ്, കോ - ഓർഡിനേറ്റർമാരായ ഫിലിക്പ് ലൂക്കോസ്, ബിജു മുണ്ടക്കൽ, വർഗീസ് തോമസ്, സൂസൻ ചാക്കോ, റോസ് വടകര എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്