ചങ്ങനാശേരി: ദേശീയ അന്തർദ്ദേശീയതലത്തിൽ കേന്ദ്ര യൂത്ത് & സ്‌പോർട്‌സ് മന്ത്രാലയത്തിന്റ സ്‌പോർട്‌സിലും ഗെയിംസിലും ഇന്ത്യയിലെ ഏറ്റവും മികച്ച കലാലയത്തിനുള്ള പുരസ്‌കാരം ചങ്ങനാശേരി അസംപ്ഷൻ കോളേജ് നേടി. അസംപ്ഷന്റെ താരങ്ങളായ അനു മരിയ പി.എസ്, വീണ കെ, ആര്യ. കെ, വൈഷ്ണവി കെ എന്നിവർ കഴിഞ്ഞ വർഷം അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിരുന്നു. ദേശീയതലത്തിൽ സ്‌പോർട്‌സ്, ഗെയിംസ് രംഗത്ത് ശ്രദ്ധേയമായ സമ്മാനങ്ങളും നേടിയിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ട് വിദ്യാഭ്യാസരംഗത്ത് ഉന്നതമായ പദവിയിൽ നിൽക്കുന്ന അസംപ്ഷൻ കോളേജ് കഴിഞ്ഞ 25 വർഷമായി കായികരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്കാണ് ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് പുരസ്‌കാരം നൽകിയത്. ദേശീയപുരസ്‌കാരം നേടിയ അസംപ്ഷൻ കോളേജിന് ചങ്ങനാശേരി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മുനിസിപ്പൽ കൗൺസിലർ ബീനാ ജിജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പൗരസമിതി ചെയർമാൻ വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. തോമസ് പാറത്തറ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി സുജ മേരി ജോർജ്, അവാർഡ് ജേതാക്കളായ കായികതാരങ്ങളെയും ആദരിച്ചു. സമ്മേളനത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ്, പിതൃവേദി അതിരൂപത ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം, മദർ തെരേസ ഫൗണ്ടേഷൻ ചെയർമാൻ ലാലി ഇളപ്പുങ്കൽ, കത്തോലിക്കാ കോൺഗ്രസ് അതിരൂപത സെക്രട്ടറി സൈബി അക്കര, ചങ്ങനാശേരി പൗരാവലി സെക്രട്ടറിമാരായ ബോസ് കരിമറ്റം, ടോജോ ചിറ്റേട്ടുകളം, ബാബു മുയ്യപ്പള്ളി, റോയി മുക്കാടൻ, കായിക പരിശീലകൻ ഡോ. ജിമ്മി ജോസ് എന്നിവർ ആശംസകൾ നേർന്നു.
സംസ്ഥാന ഗവൺമെന്റ് ഈ നേട്ടത്തിൽ അസംപ്ഷൻ കോളേജിനെ ആദരിക്കാൻ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്