കോഴിക്കോട്: ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെതിരെ കൊടുവള്ളി പൊലീസ് നടപടി ആരംഭിച്ചു.
ചോദ്യക്കടലാസ് ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്.
അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ച് എഐവൈഎഫാണു പരാതി നൽകിയത്. പാഠഭാഗങ്ങൾ അശ്ലീലം കലർത്തിയാണു പഠിപ്പിക്കുന്നതെന്ന് ആരോപിച്ചാണു പരാതി നൽകിയത്.
ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്