ന്യൂഡെല്‍ഹി: രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഇന്ത്യാ മുന്നണി കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് സഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് തള്ളി. നോട്ടീസ് 'വസ്തുതകള്‍ ഇല്ലാത്തത്' ആണെന്നും 'പ്രചാരണം' ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ ബ്ലോക്കിലെ 60 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട് ഡിസംബര്‍ 10 നാണ് ധന്‍കറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്.
ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും നിലവിലെ ഉപരാഷ്ട്രപതിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള പരിപാടിയുടെ ഭാഗമാണെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ തന്റെ വിധിന്യായത്തില്‍ പറഞ്ഞു.
'മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, നോട്ടീസ് അനൗചിത്യവും ഗുരുതരമായ പിഴവുള്ളതും നിലവിലെ ഉപരാഷ്ട്രപതിയുടെ പ്രശസ്തി നശിപ്പിക്കാനുള്ള തിടുക്കവും ധൃതിയും കാണിക്കുന്ന നടപടിയായാണ് പരിഗണിക്കുന്നത്,' ഹരിവംശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്