ന്യൂഡെല്‍ഹി: 'ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്' ഫെഡറലിസത്തെ ലംഘിക്കുന്നതാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മുതിര്‍ന്ന അഭിഭാഷകനും രാജ്യത്തെ ഉന്നത ഭരണഘടനാ വിദഗ്ധനുമായ ഹരീഷ് സാല്‍വെ. ഓരോ ഇന്ത്യക്കാരനും ഇതില്‍ പങ്കാളികളാണെന്ന് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി മാത്രമല്ലെന്നും റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അംഗമായിരുന്ന സാല്‍വെ പറഞ്ഞു.
വോട്ടര്‍മാര്‍ കൂടുതല്‍ അറിവുള്ളവരും വളരെ പക്വതയുള്ളവരും ബുദ്ധിയുള്ളവരുമാണെന്നും രാഷ്ട്രീയക്കാരാണ് വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തേണ്ടതെന്നും ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായിരുന്ന സാല്‍വെ പറഞ്ഞു. ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് സാല്‍വെയുടെ പ്രതികരണം.
സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ യൂണിയന് വിധേയമാകുമെന്ന ധാരണ തെറ്റാണെന്ന് സാല്‍വെ പറഞ്ഞു. 'സംസ്ഥാനത്ത് വോട്ട് ചെയ്യുന്ന ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിയാണ് സംസ്ഥാനങ്ങള്‍ എപ്പോഴും ഭരിക്കുന്നത്... തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വീണാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ക്ക് 5 വര്‍ഷം ഭരിക്കാമെന്ന് ഭരണഘടന ഉറപ്പ് തരുന്നില്ല,' അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ഈ നീക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് സാല്‍വെ പറഞ്ഞു. 'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഒരു വലിയ ദേശീയ സംവാദം ആവശ്യമാണ്. സര്‍ക്കാര്‍ പൊതുജനാഭിപ്രായത്തിന്റെ സമവായം സൃഷ്ടിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്