ന്യൂഡെല്‍ഹി: ലോക്സഭയില്‍ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' ബില്ലിന്മേലുള്ള വോട്ടെടുപ്പിനിടെ വിട്ടുനിന്ന 20 എംപിമാര്‍ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയക്കും. ചൊവ്വാഴ്ച സഭയില്‍ ഹാജരാകാന്‍ എല്ലാ ലോക്സഭാ എംപിമാര്‍ക്കും ബിജെപി മൂന്ന് വരി വിപ്പ് നല്‍കിയിരുന്നു. ഇത്രയും എംപിമാര്‍ സുപ്രധാനമായ വിപ്പ് ലംഘിച്ചത് ബിജെപി ഗൗരവമായാണ് കാണുന്നത്. ലോക്സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള രണ്ട് ബില്ലുകള്‍ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു.
90 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയില്‍ ഭരണഘടന (129ാം ഭേദഗതി) ബില്‍ അവതരിപ്പിച്ചു. 269 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡെല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി യോജിപ്പിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഭരണ പ്രദേശ ഭേദഗതി ബില്ലും മേഘ്വാള്‍ അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കായി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്