ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ മദൻപൂരില്‍ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുമരണം. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.
രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാജഹാൻപൂർ ജില്ലയിലെ മദൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 3 പേർ സംഭവസ്ഥലത്ത് വച്ച് മരിച്ചു, 2 പേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. 5 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്