മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഒരുനാള്‍ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.
'താങ്കള്‍ 'സ്ഥിരം ഉപമുഖ്യമന്ത്രി' എന്ന് വിളിക്കപ്പെടുന്നു... പക്ഷേ എന്റെ ആഗ്രഹങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നെങ്കിലും താങ്കള്‍ മുഖ്യമന്ത്രിയാകും,' ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പവാറിനെ അഭിസംബോധന ചെയ്ത് ഫഡ്നാവിസ് പറഞ്ഞു.
അടുത്തിടെ ആറാം തവണയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അജിത് പവാര്‍, 2023-ല്‍ തന്റെ അമ്മാവന്‍ ശരദ് പവാര്‍ സ്ഥാപിച്ച എന്‍സിപി പിളര്‍ത്തിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരില്‍ ചേര്‍ന്നത്. സംസ്ഥാന മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം പലതവണ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
തന്റെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാവിലെ തന്നെ ചുമതലകള്‍ ഏറ്റെടുക്കുമെന്നും ഉപമുഖ്യമന്ത്രിയായ ഏകനാഥ് ഷിന്‍ഡെ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'അജിത് പവാര്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നതിനാല്‍ രാവിലെ ജോലി ചെയ്യും. ഞാന്‍ ഉച്ചയ്ക്ക് 12 മുതല്‍ അര്‍ദ്ധരാത്രി വരെ ഡ്യൂട്ടിയിലാണ്, എന്നാല്‍ രാത്രി മുഴുവനും ജോലി ചെയ്യുന്നത്... നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, ആരാണെന്ന്', ഷിന്‍ഡെയെ പരാമര്‍ശിച്ച് ഫഡ്നാവിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്