ന്യൂഡെല്‍ഹി: പ്രസംഗത്തിനിടെ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുവാവ് എന്ന് സ്വയം വിളിക്കുന്ന 54 കാരനായ നേതാവ് ഞങ്ങള്‍ ഭരണഘടന മാറ്റുമെന്ന് അവകാശപ്പെട്ട് ഭരണഘടനയുമായി അലഞ്ഞുനടക്കുകയാണെന്ന് ഷാ പരിഹസിച്ചു. രാജ്യസഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി ഭരണഘടനയുടെ വ്യാജ പകര്‍പ്പ് കൈവശം വയ്ക്കുന്നതായി ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് ഷാ പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടനയ്ക്കുള്ളിലാണെന്ന് ഷാ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.
ഭരണഘടനാ ഭേദഗതികള്‍ക്കുള്ള വ്യവസ്ഥകള്‍ 368-ാം അനുച്ഛേദത്തിലുണ്ടെന്ന് അവകാശപ്പെട്ട ആഭ്യന്തരമന്ത്രി, ബിജെപിയേക്കാള്‍ കൂടുതല്‍ ഭേദഗതികള്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ആരോപിച്ചു. '16 വര്‍ഷം ബിജെപി ഭരിച്ചു, ഞങ്ങള്‍ ഭരണഘടനയില്‍ 22 മാറ്റങ്ങള്‍ വരുത്തി. 55 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് 77 മാറ്റങ്ങളാണ് വരുത്തിയത്,''ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്