ന്യൂഡെല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളിലെ 60 നേതാക്കള്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്.
'നിങ്ങള്‍ എല്ലാവരും ഈ സഭയില്‍ ഇരിക്കാന്‍ യോഗ്യരല്ല...' എന്ന് പ്രസംഗിച്ചുകൊണ്ട് പ്രതിപക്ഷത്തെ ആവര്‍ത്തിച്ച് അപമാനിക്കുകയാണ് മന്ത്രി കിരണ്‍ റിജിജു ചെയ്തതെന്ന് ഘോഷ് ആരോപിച്ചു. പാര്‍ലമെന്റ് സുഗമമായി നടത്തുന്നതിന് പകരം പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മന്ത്രിയെന്നും ഘോഷ് പറഞ്ഞു.
സഭയിലും പുറത്തും പ്രതിപക്ഷ അംഗങ്ങളെ കേന്ദ്രമന്ത്രി അപമാനിച്ചെന്ന് രാജ്യസഭയിലെ ടിഎംസിയുടെ ഉപനേതാവ് കൂടിയായ ഘോഷ് ആരോപിച്ചു.
പ്രതിപക്ഷ എംപിമാര്‍ സഭയിലിരിക്കാന്‍ യോഗ്യരല്ലെന്ന് കിരണ്‍ റിജിജു ബുധനാഴ്ച പറഞ്ഞിരുന്നു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണത്തിനെതിരെയാണ് അദ്ദേഹം ആഞ്ഞടിച്ചത്.
നിങ്ങള്‍ക്ക് സ്പീക്കര്‍ കസേരയെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സഭയില്‍ അംഗമാകാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും റിജിജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്