കൊച്ചി: ഉപതിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം കേന്ദ്ര നേതൃത്വം ഇടപെട്ട് ഒഴിവാക്കി. തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ സംസ്ഥാനനേതൃയോഗം ചേരുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍തന്നെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, അവലോകനം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന തിരിച്ചറിവില്‍ തത്കാലത്തേക്ക് അതേക്കുറിച്ച് ചര്‍ച്ചവേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കറും സഹപ്രഭാരി അപരാജിത സാരംഗിയുമെല്ലാം എത്തുന്നുണ്ടെങ്കിലും സംസ്ഥാനനേതൃയോഗം ഉണ്ടാവില്ല.
അതേസമയം തിങ്കളാഴ്ച കോര്‍-കമ്മിറ്റി ചേരും. അതിനുമുന്‍പായി നേതാക്കള്‍ ആര്‍.എസ്.എസ് നേതാക്കളെക്കണ്ട് രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തും. ഉപതിരഞ്ഞെടുപ്പ് പരാജയവും ചര്‍ച്ചയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്