ന്യൂഡെല്‍ഹി: അടുത്തിടെ സമാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) സ്ലിപ്പുകളുടെ നിര്‍ബന്ധിത എണ്ണല്‍ സമയത്ത് പൊരുത്തക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) സ്ഥിരീകരിച്ചു. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) ഉയര്‍ത്തിയ കൃത്രിമത്വ ആരോപണങ്ങളെ തുടര്‍ന്ന് 288 മണ്ഡലങ്ങളിലും പരിശോധനാ പ്രക്രിയ നടത്തിയിരുന്നു.
ഇസിഐ നിര്‍ബന്ധമാക്കിയ വിവിപാറ്റ് സ്ലിപ്പ് എണ്ണല്‍ പ്രക്രിയയില്‍ ഓരോ അസംബ്ലി മണ്ഡലത്തില്‍ നിന്നും അഞ്ച് പോളിംഗ് സ്റ്റേഷനുകള്‍ ലോട്ടറി സമ്പ്രദായത്തിലൂടെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇവിടുത്തെ വിവിപാറ്റ് സ്ലിപ്പുകള്‍ പിന്നീട് എണ്ണുന്നു.
സുതാര്യത ഉറപ്പുവരുത്തുന്നതിനായി എണ്ണല്‍ പ്രക്രിയയിലുടനീളം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ 36 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥികളെ തിരിച്ചുള്ള വോട്ടുകളുടെ എണ്ണം എല്ലാ മണ്ഡലങ്ങളിലെയും വിവിപാറ്റ് സ്ലിപ്പുകളുമായി തികച്ചും പൊരുത്തപ്പെടുന്നു.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും പ്രത്യേക മുറികള്‍ സജ്ജീകരിക്കുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളും സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തുകൊണ്ട് കര്‍ശനമായ സുരക്ഷാ നടപടികള്‍ക്ക് കീഴിലാണ് പ്രക്രിയ നടന്നത്.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിര്‍ണായക ചുവടുവയ്പ്പാണെന്നും വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നും ഇസിഐ ആവര്‍ത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്