പട്ന: ഇന്ത്യാ സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കണക്കാക്കേണ്ടതില്ലെന്നും ലാലുപ്രസാദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
മമത ബാനര്‍ജിയാണ് ഇന്ത്യയെ നയിക്കേണ്ടത്. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുന്നു. ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി അധികാരത്തിലെത്തുമെന്നും ലാലുപ്രസാദ് കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലും മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാണ്. മമത ബാനര്‍ജി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറും മുന്നോട്ടുവച്ചിരുന്നു.
മമത കാര്യപ്രാപ്തിയുള്ള നേതാവാണ്. സഖ്യത്തെ നയിക്കാമെന്ന് പറയാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും പവാര്‍ പറഞ്ഞു. അവസരം നല്‍കുകയാണെങ്കില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധയാണെന്ന് മമത നേരത്തെ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്