കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതില്‍ രൂക്ഷ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎമ്മിന്റെ ഓഫീസ് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേര്‍ മതിയെന്നും ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് തെളിയിച്ചുതരാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പിണറായി വെണ്ടുട്ടായിയില്‍ തകര്‍ക്കപ്പെട്ട ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോക്കി നില്‍ക്കുന്ന പ്രശ്‌നമൊന്നുമില്ല. തങ്ങള്‍ക്ക് 10 പിള്ളേരെ രാത്രി അയച്ചാല്‍ നിങ്ങളുടെ ഇതുപോലത്തെ ഓഫീസൊക്കെ പൊളിക്കാന്‍ പറ്റും. സിപിഎമ്മുകാര്‍ ധരിക്കുന്നത് നിങ്ങളുടേതൊന്നും പൊളിക്കാന്‍ കഴിയില്ലെന്നാണോ. പൊളിച്ചു കാണണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ പറയൂ, നിങ്ങള്‍ക്ക് പൊളിച്ചുകാണിച്ചുതരാം. ആണ്‍ കുട്ടികള്‍ ഇവിടെയുണ്ടെന്ന് തെളിയിച്ചുതരാം. എന്നായിരുന്നു സുധാകരന്റെ പ്രസംഗം.
കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ ശനിയാഴ്ച രാത്രിയാണ് വെണ്ടുട്ടായിയിലെ ബൂത്ത് കമ്മിറ്റി ഓഫീസ് അക്രമികള്‍ തകര്‍ത്തത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്