മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രതിജ്ഞാ വാചകം ചൊല്ലിക്കഴിഞ്ഞ് രാഷ്ട്രീയ പ്രസംഗം നടത്തി ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും ഉന്നത നേതാക്കളും ഇരിക്കുന്ന വേദിയെ അലോസരപ്പെടുത്തിയാണ് ഷിന്‍ഡെ പ്രസംഗത്തിന് തുനിഞ്ഞത്. സത്യപ്രതിജ്ഞക്കിടെ പതിവില്ലാത്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി നേതാവ് അമിത് ഷായെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും ഷിന്‍ഡെ അഭിനന്ദിച്ചു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെ 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന് വിശേഷിപ്പിച്ച ഷിന്‍ഡെ, തുടര്‍ന്ന് പ്രധാനമന്ത്രി മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മഹാരാഷ്ട്രയിലെ കോടിക്കണക്കിന് ജനങ്ങളെയും പരാമര്‍ശിച്ചു. നിരവധി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന വേദിയിലെ നേതാക്കള്‍ അസ്വസ്ഥരും ആശയക്കുഴപ്പത്തിലുമായി കാണപ്പെട്ടു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഷിന്‍ഡെയെ തടഞ്ഞ് സത്യപ്രതിജ്ഞ പുനരാരംഭിക്കേണ്ടിവന്നു.
'ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ സത്യപ്രതിജ്ഞയുടെ ഒരു ഫോര്‍മാറ്റ് നല്‍കിയിട്ടുണ്ട്. ആളുകള്‍ ആ പ്രതിജ്ഞ പിന്തുടരേണ്ടതുണ്ട്. നിങ്ങള്‍ക്ക് അതില്‍ ഒന്നും ചേര്‍ത്ത് വെക്കാനോ കുറയ്ക്കാനോ കഴിയില്ല,' ഭരണഘടനാ വിദഗ്ധന്‍ പിഡിടി ആചാരി ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ അത് അയോഗ്യമാവുമെന്നും ആചാരി പറഞ്ഞു.
ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ, ഭജന്‍ലാല്‍ ശര്‍മ, പുഷ്‌കര്‍ സിംഗ് ധാമി, മോഹന്‍ മാജി, നയാബ് സിംഗ് സൈനി എന്നിവര്‍ വേദിയിലുണ്ടായിരുന്നു. എന്‍ഡിഎ പങ്കാളികളും മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഒപ്പമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്