ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍' അവതരിപ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികളില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍. ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരേസമയം രാജ്യമെങ്ങും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നതായും കോണ്‍ഗ്രസ് ലോക്സഭാ അംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷം ഒന്നാകെ ഈ നീക്കത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) അയക്കണമെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു. 'ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും, അത് ജെപിസിക്ക് അയക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സമിതിക്ക് നാല് പേജുള്ള കത്ത് അയച്ചപ്പോള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു,' അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്‍ നിര്‍ദിഷ്ട ബില്ലിനെ 'ക്രൂരത' എന്നാണ് വിശേഷിപ്പിച്ചത്.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍' എന്ന ക്രൂരമായ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അപ്രായോഗികവും ജനാധിപത്യ വിരുദ്ധവുമായ ഈ നീക്കം പ്രാദേശിക ശബ്ദങ്ങളെ ഇല്ലാതാക്കുകയും ഫെഡറലിസത്തെ ഇല്ലാതാക്കുകയും ഭരണത്തെ തകര്‍ക്കുകയും ചെയ്യും. ഇന്ത്യക്കെതിരായ ഈ ആക്രമണത്തെ നമുക്ക് ചെറുക്കാം.' സ്റ്റാലിന്‍ എക്‌സില്‍ എഴുതി.
രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് എതിരാണ് നടപടിയെന്ന് സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കൂടുതല്‍ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ടെന്ന് ബിജെഡി രാജ്യസഭാംഗം സസ്മിത് പത്ര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്