കൊച്ചി: കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി വ്യക്തമാക്കി പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം നിഗമനം ശരിയാണെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.
അതേസമയം മരിച്ച കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എന്നാൽ കുട്ടിയുടെ പിതാവിന് കൊലപാതക വിവരം അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റൂറൽ എസ് പി വൈഭവ് സക്സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്