ഹൈദരാബാദ്: സന്ധ്യ തിയറ്ററിലെ പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട ദുരന്തം ഏവരെയും ഞെട്ടിച്ചിരുന്നു. ഒരു സ്ത്രീ മരിക്കുകയും അവളുടെ ഇളയ മകന്‍ ഗുരുതരമായ ആശുപത്രിയിലാക്കുകയും ചെയുകയും ഇതിന് പിന്നാലെ സംഭവത്തില്‍ തിക്കുംതിരക്കിനും കാരണമായി എന്ന് ആരോപിച്ച് പുഷ്പ 2 നായകന്‍ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം പുഷ്പ 2 പ്രീമിയര്‍ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചതിന് ശേഷം അല്ലു അര്‍ജുന്‍റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ് മാധ്യമങ്ങളോട് സംസാരിച്ചു. ഞാൻ ശ്രീ തേജിനെ ഐസിയുവിൽ സന്ദർശിച്ചു. ഞാൻ അവനെ നോക്കുന്ന ഡോക്ടർമാരോട് സംസാരിച്ചു. കഴിഞ്ഞ 10 ദിവസമായി കുട്ടി സാവധാനത്തിൽ സുഖം പ്രാപിക്കുന്നു, പക്ഷേ ഇതിന് കൂടുതൽ സമയമെടുത്തേക്കാം. അവനെ വീണ്ടെടുക്കാൻ സഹായിക്കാൻ എന്തും ചെയ്യാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കുട്ടിയെ സാധാരണ നിലയിലെത്താൻ സഹായിക്കാൻ സർക്കാരും മുന്നോട്ട് വന്നതിൽ നന്ദിയുണ്ടെന്നും അല്ലു അരവിന്ദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്