ഇവിഎമ്മില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി; കോണ്‍ഗ്രസ് ഹർജി അടുത്ത മാസം പരിഗണിക്കും

DECEMBER 20, 2024, 8:22 AM

ഡൽഹി: ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തമാസം വാദം കേൾക്കും. 

ഹരിയാന മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കരൺ സിം​ഗ് ദലാൽ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.  ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.

ഹര്‍ജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം തളളിക്കൊണ്ടാണ്  നേരത്തെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ മാറ്റി പകരം പേപ്പർ ബാലറ്റ് തന്നെ ഉപയോ​ഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബെഞ്ച് തള്ളിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam