മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

DECEMBER 19, 2024, 10:46 PM

മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മകനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് മറ്റുള്ളവരുടെ സഹായത്തോടെ പിതാവ് മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്.

തുടര്‍ന്ന് എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. 

സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ സ്ഥാപനമുള്ളത്.

vachakam
vachakam
vachakam

നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്ത് മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവ് വെക്കുകയായിരുന്നു. തുടര്‍ന്ന് അബൂബക്കര്‍ തന്നെ എക്‌സൈസില്‍ വിളിച്ച് വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പിന്നാലെ നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ നിരപരാധിത്വം വ്യക്തമായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അന്ന് തന്നെ നൗഫലിന് ജാമ്യം നല്‍കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ അബൂബക്കറിന്റെ പങ്ക് വ്യക്തമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam