ഷിക്കാഗോ: ഷിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ അടുത്ത രണ്ടു വർഷത്തെ കോർഡിനേറ്ററായി സിസ്റ്റർ മോളി എബ്രഹാമിനെയും ജോയിന്റ് കോർഡിനേറ്ററായി സിസ്റ്റർ ഗ്രേസി തോമസിനെയും തെരഞ്ഞെടുത്തു.
സിസ്റ്റർ മിനി ജോൺസന്റെയും സിസ്റ്റർ റോസമ്മ തോമസിന്റെയും പ്രവർത്തന കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ച്‌സ് ഇൻ ഷിക്കാഗോയുടെ കൺവീനർ ഡോ. വില്ലി എബ്രഹാമിന്റെ ഭാര്യയാണ് കോർഡനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മോളി എബ്രഹാം. ഗുഡ് ഷെപ്പേർഡ് ഫെലോഷിപ്പ് ചർച്ചിലെ അംഗമാണ്.
ജോയിന്റ് കോർഡനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേസി തോമസ് ഗിൽഗാൽ പെന്തക്കോസ്റ്റൽ അസംബ്ലിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസിന്റെ ഭാര്യയാണ്.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്