എസ്ഒജി കമാൻഡോ വിനീതിന്റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ

DECEMBER 19, 2024, 10:28 PM

തിരുവനന്തപുരം: എസ്ഒജി കമാൻഡോ വിനീതിൻറെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ.

മലപ്പുറത്ത് അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹവിൽദാർ സി വിനീതിൻറെ ആത്മഹത്യ ദാരുണവും പൊലീസ് സേനയെ മാത്രമല്ല സമൂഹ മനസാക്ഷിയാകെ വേദനിപ്പിക്കുന്നതും ആശങ്ക ഉണർത്തുന്നതുമാണ്.

തൊഴിൽ മേഖലയിലെ സമ്മർദത്തിന് അടിമപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുക എന്നത് അത്യന്തം അപകടകരമായ അരക്ഷിത ബോധം സേനയിലാകെ പടരുന്നതിന് കാരണമാകും.

vachakam
vachakam
vachakam

മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിൻറെ ബാക്കിപത്രമാണ് വിനീതിൻറെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാൻഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

ഇതിന് പരിഹമാരമായി ഉപരിപ്ലവമായ നടപടികൾ മതിയാവില്ല. മുഴുവൻ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ പറയുന്നു. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഉള്ള ജനാധിപത്യവേദി പോലും എസ്ഒജി കമാൻഡോകൾക്ക് നിഷേധിക്കപ്പെടുന്നത് അപമാനകരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam