വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശമായി കോടതിയിൽ എത്തിച്ചത് 20 ചാക്ക് നാണയങ്ങൾ: ഈ സർക്കസ്  ഇവിടെ വേണ്ടെന്ന് കോടതി 

DECEMBER 20, 2024, 10:44 PM

കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന ഒരു വിവാഹമോചനമാണ് ദേശീയ മാധ്യമങ്ങളിൽ വാർത്തയായത്. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ഭർത്താവ് കോടതി മുൻപാകെ ജീവനാംശ തുക നൽകിയത് നാണയങ്ങളായി.

 കോയമ്പത്തൂർ കുടുംബകോടതിയിൽ വ്യാഴാഴ്ചയാണു മുൻ ഭാര്യയ്ക്ക് ഭർത്താവ് മുട്ടൻ പണികൊടുക്കാനെത്തിയത്. എന്നാൽ ഭർത്താവിന്റെ പണി ഏറ്റില്ല. കോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്നു. 

 2 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന വിധി അനുസരിച്ച് കോടതിയിലേക്ക് വടവള്ളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ കാറിൽ പണവുമായി വന്നു. വിവാഹമോചിതയും കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായി നൽകിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളിൽ കോടതിക്കുള്ളിൽ എത്തിച്ചു.  

vachakam
vachakam
vachakam

 ഇതുകണ്ട് ജഡ്ജിയടക്കം കോടതിമുറിയിലിരുന്നവരെല്ലാം അന്തംവിട്ടു.  ഈ സര്‍ക്കസ് ഒന്നും ഇവിടെ വേണ്ടെന്നും ചില്ലറകള്‍ നോട്ടാക്കി മാറ്റി കൊണ്ടുവരാനും കോടതി ഉത്തരവിട്ടു. 

 കേസ് അടുത്തദിവസം പരിഗണിക്കുമ്പോൾ ജീവനാംശം പൂർണമായും നോട്ടുകൾ ആക്കി സമർപ്പിക്കണമെന്ന് ഉത്തരവിട്ടതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞവർഷമാണു വിവാഹമോചന കേസ് കോടതിയിലെത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam