ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി. പശ്ചിമേഷ്യന്‍ മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും സുരക്ഷയും സമാധാനവും പുനസ്ഥാപിക്കുന്നതിനും ഇന്ത്യയും കുവൈറ്റും താത്പര്യം പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി പറയുന്നു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കാനുള്ള അവസരമാണിതെന്നും രാജ്യത്തെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുവൈറ്റുമായി ചരിത്രപരമായുള്ള ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുണ്ട്. ഊര്‍ജ്ജ-വ്യാപാര മേഖലകളില്‍ ശക്തരായ പങ്കാളികളാണെന്നതിലുപരി, പശ്ചിമേഷ്യയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാനും ഇരുകൂട്ടരും യോജിച്ച് പ്രവര്‍ത്തിക്കുന്നു. കുവൈറ്റ് അമീറും കുവൈറ്റ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്