ചെന്നൈ: കാന്‍സര്‍ ചികിത്സയ്ക്കായി മാതാവ് ശേഖരിച്ച പണം ഓണ്‍ലൈന്‍ റമ്മി ഗെയിം കളിക്കാന്‍ ചെലവഴിച്ചെന്നാരോപിച്ച് അമ്മയും സഹോദരനും ശകാരിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ 26 കാരന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. യുവാവിനെ വെള്ളിയാഴ്ചയാണ് കാണാതായിരുന്നത്. ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി.
ചെന്നൈ ചിന്നമലയിലെ സെക്കന്‍ഡ് സ്ട്രീറ്റില്‍ താമസിച്ചിരുന്ന യുവാവ് ഫുഡ് ഡെലിവറി സ്ഥാപനത്തില്‍ ഇടയ്ക്ക് ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ പിതാവ് എട്ട് വര്‍ഷം മുമ്പ് മരിച്ചു. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.
കോവിഡ്-19 മഹാമാരിയുടെ കാലത്താണ് യുവാവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങിയത്. പിന്നീട് ഗെയിമുകള്‍ക്ക് അടിമയായി. കാന്‍സര്‍ രോഗിയായ അമ്മ തന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച 30,000 രൂപ, ഓണ്‍ലൈനില്‍ റമ്മി കളിക്കാന്‍ മോഷ്ടിച്ചു. ഇതെത്തുടര്‍ന്ന് അമ്മയും സഹോദരനും യുവാവിനെ ശാസിക്കുകയായിരുന്നു.
ഇതിന് പിന്നാലെ യുവാവിനെ കാണാതായി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച പുലര്‍ച്ചെ 3:30 ന് വീട്ടുകാര്‍ അവരുടെ വീടിന്റെ ടെറസ് പരിശോധിച്ചപ്പോള്‍ ടെറസിലെ ഒരു മുറിയില്‍ ടിവി കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് കോട്ടുപുറം പൊലീസ് സ്റ്റേഷനിലെ സംഘം വീട്ടിലെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്