പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്: റോബിന്‍ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറണ്ട്

DECEMBER 21, 2024, 5:50 AM

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പി.എഫ് റീജിയണല്‍ കമ്മീഷണര്‍ ശദാക്ഷരി ഗോപാല്‍ റെഡ്ഡിയാണ് പുലകേശി നഗര്‍ പൊലീസിനോട് വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

സെഞ്ച്വറീസ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്പനി വെട്ടിച്ചതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണം.

ഈ മാസം നാലിന് അയച്ച കത്തില്‍ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് പി.എഫ് റീജിയണല്‍ കമ്മീഷണര്‍ പൊലീസിനോട് അറിയിച്ചു. എന്നാല്‍ പുലകേശിനഗറിലെ വസതിയില്‍ ഉത്തപ്പ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വാറണ്ട് തിരിച്ചയച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തപ്പ കുടുംബസമേതം ദുബായിലാണ് താമസമെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam