സ്വന്തം വീട്ടിലെത്തി സഹോദരീഭര്‍ത്താവിന്റെ ബൈക്ക് തീയിട്ട് യുവാവ് 

DECEMBER 22, 2024, 11:14 AM

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലെ ബൈക്ക് ആണ് കത്തി നശിച്ചത്. ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഇവരുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. 

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീവേഷ് ഇത്തരത്തിൽ പ്രവർത്തിച്ചത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ശ്രീവേഷ് വര്‍ഷങ്ങളായി വീട്ടില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. 

കഴിഞ്ഞ ദിവസം രാത്രി ഏഴോടെ അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലെത്തി ശ്രീവേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇയാളുടെ കൈയില്‍ ഇരുമ്പു ദണ്ഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ആണ് വീട്ടുകാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല. 

vachakam
vachakam
vachakam

എന്നാൽ ഇതിന് പിന്നാലെ ആരും പുറത്തിറങ്ങിയില്ലെങ്കില്‍ പുറത്തുവെച്ചിരിക്കുന്ന ബൈക്ക് കത്തിക്കുമെന്നായി ഭീഷണി. എന്നിട്ടും വീട്ടുകാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ശ്രീവേഷ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ കൊളുത്തുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. 

തീ കണ്ട് പുറത്തിറങ്ങി തീ കെടുത്താന്‍ നോക്കിയെങ്കിലും ശ്രീവേഷ് ടാങ്കില്‍ നിന്നും വെള്ളം വരുന്ന വാള്‍വ് പൂട്ടിയതിനാല്‍ വെള്ളം എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാര്‍ മുക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam