തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുണ്ടക്കൈ-ചൂരല്‍മലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രം വയനാടിന് പണം നല്‍കില്ലെന്ന് ധാര്‍ഷ്ട്യം കാണിക്കുമ്പോള്‍ ഇവിടെ കാണുന്നത് സര്‍ക്കാരില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുരന്തമുണ്ടായി നാലര മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള സ്ഥലം പോലും കണ്ടുപിടിക്കാന്‍ സാര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തയാറാക്കിയ ദുരിതബാധിതരുടെ പട്ടിക പോലും അബദ്ധമാണ്. വളരെ ചുരുക്കും ആളുകളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ പോലും നൂറ് പേരുടെ പേരുകള്‍ ഇരട്ടിപ്പാണ്. എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോലും അവര്‍ ഇതിലും നന്നായി ഈ പട്ടിക തയറാക്കി നല്‍കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒട്ടും സുഷ്മതയില്ലാതെയാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
നാല് മന്ത്രിമാര്‍ക്കായിരുന്നു വയനാടിന്റെ ചുമതല. പ്രധാനമന്ത്രി വന്നുപോയതിന് ശേഷം ഇതില്‍ ഒരാള്‍ പോലും വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഈ നാല് മന്ത്രിമാരും ഒരുമിച്ച് വയനാട്ടില്‍ പോയിട്ടുപോലുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരംഭശൂരത്വം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണം. മൈക്രോ ഫാമിലി പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കാലതാമസമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ സമീപനം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്