കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.
വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16നാണ് ശ്വാസതടസം കൂടിയതിനെ തുടർന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്നുമുതല്‍ ഐസിയുവില്‍ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്. പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ രാവിലെ പത്തിനു പുറത്തുവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്