പത്തനംതിട്ട ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചതായി റിപ്പോർട്ട്. നാളെ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ ഇരിക്കുകയായിരുന്നു ഇന്ന് പ്രസവം നടന്നത്. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഗിരിജൻ കോളനിയിലെ സജിത ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. മണ്ണാറപ്പാറയിൽ വച്ച് ജീപ്പിൽ വച്ചാണ് സജിത പ്രസവിച്ചത്. അതേസമയം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ശുശ്രൂഷയ്ക്ക് എത്തിയ ആരോഗ്യപ്രവർത്തക പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്