കാസര്‍കോട്: കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എം.ബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്. ഷാദ് ഷെയ്ഖ് അസമില്‍ അടക്കം നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
ഇയാള്‍ ബംഗ്ല ടീം എന്ന ബംഗ്ലാദേശി തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അല്‍ ക്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ശേഷം ഷാദ് ഷെയ്ഖിനെ ഇന്റലിജന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മതരാഷ്ട്രം സ്ഥാപിക്കുക എന്നായിരുന്നു ബംഗ്ല ടീം എന്ന സംഘടനയുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംഘടനയുടെ കമാന്‍ഡറുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്