കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള പെര്‍ള ടൗണിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്. പിന്നീടിത് മറ്റു കടകളിലേക്ക് പടരുകയായിരുന്നു. സ്‌പെയര്‍ പാര്‍ട്ട് കടയിലെ എന്‍ജിന്‍ ഓയിലിന് തീപിടിച്ചതോടെ സ്ഥിതി പ്രശ്‌നമാകുകയായിരുന്നു.
കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്