തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകള്‍ കഴുകിവൃത്തിയാക്കാൻ യന്ത്രസംവിധാനമായി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ആദ്യ യന്ത്രവത്കൃത ബസ് കഴുകല്‍ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്.
മൂന്നു മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ബസിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ് യന്ത്രം വൃത്തിയാക്കുക. മുൻ, പിൻവശങ്ങളും, അകവും ജീവനക്കാർതന്നെ കഴുകണം.
ബസിന്റെ ഇരുവശത്തുമായി സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളില്‍ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീൻ ബ്രഷുകളുമുണ്ട്.
ഇരുതൂണുകളും ബസിന്റെ മുൻവശത്തുനിന്നും പിന്നിലേക്ക് വശങ്ങളിലൂടെ നീങ്ങും. ഉത്തർപ്രദേശ് കമ്ബനിയുടെ മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണത്തിന് 15 ലക്ഷം രൂപയാണ് ചെലവ്.
രണ്ടുതവണ നീങ്ങുമ്ബോള്‍ ബസ് വൃത്തിയാകും. വെള്ളം ജീവനക്കാർ തുടച്ചെടുക്കണം. ഷാംമ്ബൂ വാഷിങ് സംവിധാനവുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്