ന്യൂഡല്‍ഹി: സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിന് (സ്പാഡെക്‌സ്) തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണിത്. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രവും ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സഹായകമാകുന്ന നിര്‍ണായക ദൗത്യമാകും ഇത്.
ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച ശേഷം, അവിടെ വച്ച് രണ്ടാക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയുമാണ് ലക്ഷ്യം. പിഎസ്എല്‍വി-സി 60 ലാണ് പേടകങ്ങള്‍ വിക്ഷേപിക്കുന്നത്.
SDX01 (ചേസര്‍), SDX02 (ടാര്‍?ഗറ്റ്) എന്നീ രണ്ട് ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. 220 കിലോ ഗ്രാം ഭാരമാണ് ഓരോ പേടകത്തിനും ഉള്ളത്. 55 ഡിഗ്രി ചെരുവില്‍ 470 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. പിന്നാലെ ഇവ കൂടിച്ചേരും. ഇന്ധനവും ഊര്‍ജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കും.
66 ദിവസം കൊണ്ടാകും പരീക്ഷണം അവസാനിക്കുക. പേടകങ്ങള്‍ രണ്ടായി വിക്ഷേപിക്കുമ്പോള്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും കൂടിച്ചേര്‍ന്ന് കഴിയുമ്പോള്‍ (ഡോക്കിങ്) പ്രവര്‍ത്തനം എപ്രകാരം ആകുമെന്നുമാണ് പരീക്ഷണത്തിലൂടെ പഠിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്