കട്ടപ്പന: നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയിൽ പ്രത്യേക സംഘം ഇന്നു മുതൽ അന്വേഷണം തുടങ്ങും. ബന്ധുക്കൾക്ക് പുറമെ കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും.
സാബുവിൻ്റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം സാബുവിൻറെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ ബാങ്ക് ജീവനക്കാർ, സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ സജി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും.
കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം.
കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്