പായിപ്പാട് ഗവൺമെന്റ് യൂ.പി. സ്‌കൂളിൽ റേഡിയോ മീഡിയ വില്ലേജ് കൊല്ലാപുരം സബ് സ്റ്റേഷന്റെയും ഡി.സി.എൽ ചങ്ങനാശേരി മേഖലയുടെയും നേതൃത്വത്തിൽ ക്രിസ്ത്മസ് ആഘോഷം നടന്നു. പായിപ്പാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി തോമസ് അദ്ദൃക്ഷത വഹിച്ച യോഗത്തിൽ തൃക്കൊടിത്താനം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ എം.ജെ. ക്രിസ്ത്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു.
നാലുകോടി പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബോണി ചോരേട്ട് കേക്ക് മുറിച്ച് ക്രിസ്ത്മസ് സന്ദേശം നൽകി. എല്ലാവർക്കും കേക്ക് നൽകി. റേഡിയോ മീഡിയ വില്ലേജ് കൊല്ലാപുരം സബ് സ്റ്റേഷൻ കോ -ഓർഡിനേറ്ററും ഡി.സി.എൽ ചങ്ങനാശേരി മേഖല ഓർഗനൈസറുമായ ജോഷി കൊല്ലാപുരം ആമുഖ സന്ദേശം നൽകി.
യു.പി. വിഭാഗത്തിലെ മികച്ച പ്രവർത്തനം കാഴ്ച വച്ച കുട്ടികൾക്ക് അവാർഡ് നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് പി.ജി, പി.റ്റി.എ പ്രസിഡന്റ് കലേഖ ശൃാം, സ്റ്റാഫ് സെക്രട്ടറി ധനൃ വി.പി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ ക്രിസ്ത്മസ് ആഘോഷ പരിപാടികളും അരങ്ങേറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്