മുംബൈ: വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് 90 വയസുകാരനായ ബെനഗലിന്റെ അന്ത്യം. മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം.
അങ്കുര്‍, മാണ്ഡി, മന്ഥന്‍, സുബൈദ, സര്‍ദാരി ബീഗം തുടങ്ങി പ്രശസ്തങ്ങളായ ഏറെ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ വ്യക്തിയാണ് ശ്യാം ബെഗനല്‍. 70-കളുടെ മധ്യത്തിലും 80-കളുടെ മധ്യത്തിലും ഇന്ത്യയിലെ സമാന്തര സിനിമയെ മുന്നോട്ടു നയിച്ചവരില്‍ പ്രധാനിയാണ് അദ്ദേഹം. 1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി ഭാരത സര്‍ക്കാര്‍ ബെനഗലിനെ ആദരിച്ചു.
ഡിസംബര്‍ 14 ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അദ്ദേഹം ജന്മദിനം ആഘോഷിച്ചിരുന്നു. അഭിനേതാക്കളായ കുല്‍ഭൂഷണ്‍ ഖര്‍ബന്ദ, നസീറുദ്ദീന്‍ ഷാ, ദിവ്യ ദത്ത, ഷബാന ആസ്മി, രജത് കപൂര്‍, അതുല്‍ തിവാരി തുടങ്ങി ചലച്ചിത്ര മേഖലിലെ പ്രമുഖര്‍ ആഘേഷത്തില്‍ സംബന്ധിച്ചു.
1934 ഡിസംബര്‍ 14 ന് ഹൈദരാബാദില്‍ ജനിച്ച ശ്യാം ബെനഗലിന്റെ പിതാവ് ശ്രീധര്‍ ബി. ബെനഗല്‍ ഒരു ഫോട്ടോഗ്രാഫറായിരുന്നു. പിതാവാണ് ശ്യാമിന്റെ ചലച്ചിത്ര മേഖലയോടുള്ള ആകര്‍ഷണത്തിന് കാരണമായത്. 12 വയസ്സുള്ളപ്പോള്‍, അച്ഛന്‍ സമ്മാനിച്ച ക്യാമറ ഉപയോഗിച്ച് ശ്യാം തന്റെ ആദ്യ സിനിമ സൃഷ്ടിച്ചു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്