ഡെല്‍ഫി: 2017 ല്‍ ശീതകാല മലകയറ്റത്തിനിടെ കാണാതായ രണ്ട് കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ റിച്ചാര്‍ഡ് അലന് 130 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഡെല്‍ഫിയില്‍ സ്വദേശികളായ അബിഗെയ്ല്‍ വില്യംസ് (13), ലിബര്‍ട്ടി ജര്‍മ്മന്‍ (14) എന്നീ പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടിരുന്നത്. 2017 ഫെബ്രുവരിയില്‍ സ്‌കൂളിന് അവധിയായിരിക്കെ ഹൈക്കിംഗിന് പോയ കൗമാരപ്രായക്കാരെ ഒരു ദിവസം കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച വിസ്താരത്തിനിടെ പ്രത്യേക ജഡ്ജി 52 കാരനായ റിച്ചാര്‍ഡ് അലനെ ശിക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ നടത്തുമ്പോഴോ നടത്താന്‍ ശ്രമിക്കുമ്പോഴോ ആണ് രണ്ട് കൊലപാതകങ്ങളുമുണ്ടായതെന്ന് കോടതി കണ്ടെത്തി.
അലനും ഡെല്‍ഫിയിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം 2022 ഒക്ടോബറിലാണ് ഇയാള്‍ അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്