ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടൻ അല്ലു അര്‍ജുന്റെ ചോദ്യംചെയ്യൽ പൂർത്തിയായി.
ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് അല്ലു പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.
ചോദ്യം ചെയ്യലിനു ശേഷം അല്ലു അർജുന്റെ സുരക്ഷാ മാനേജർ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധകരെ ഇയാൾ വടികൊണ്ട് തല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അതേസമയം അല്ലുവിനെ അപകടം നടന്ന സന്ധ്യ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും. സംഭവദിവസം പൊലീസ് സന്ധ്യ തിയേറ്ററില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയും അല്ലു അര്‍ജുനെ കാണിച്ചു.'സന്ധ്യ തീയറ്ററിൽ വരരുതെന്ന് മാനേജ്‌മെൻ്റ് പറഞ്ഞിരുന്നോ?, തിയേറ്ററിലെ പ്രീമിയർ ഷോയ്ക്ക് വരാൻ അനുവാദം വാങ്ങിയിരുന്നോ? അതിൻ്റെ കോപ്പി നിങ്ങളുടെ പക്കലുണ്ടോ?, അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയുമായി എന്തിന് തിയേറ്ററിലേക്ക് പോയി?,
സന്ധ്യ തിയേറ്ററിന് സമീപത്തെ സാഹചര്യം പിആർ ടീം മുൻകൂട്ടി നിങ്ങളോട് വിശദീകരിച്ചിരുന്നോ?, നിങ്ങൾ എത്ര ബൗൺസർമാരെ ക്രമീകരിച്ചിരുന്നു?, അവർ ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല?, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്?, മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത് പരസ്പരവിരുദ്ധ പ്രസ്താവനകളല്ലേ?' തുടങ്ങിയ ചോദ്യങ്ങളിലാണ് പൊലീസ് ഉത്തരം തേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്