പായിപ്പാട് നാലുകോടി ചോയിസ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലാപുരം അങ്കണവാടിയിൽ വെച്ച് വയോജന സംഗമവും ക്രിസ്തുമസ് ആഘോഷവും ആദരിക്കലും നടത്തി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഡാർളി റ്റെജി അദ്ദൃക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നത അധികാര സമിതി മെമ്പർ വി.ജെ. ലാലി മുതിർന്ന പിതാവിനെയും മാതാവിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെയിംസ് വേഷ്ണാൽ കേക്ക് മുറിച്ച് ക്രിസ്തുമസ് സന്ദേശം നൽകി. ചോയിസ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരം ആമുഖ സന്ദേശം നൽകി.
പായിപ്പാട് പഞ്ചായത്ത് ക്ഷേമകാരൃ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി തോമസ്, ജോഷി കുറുക്കൻകുഴി, ബേബിച്ചൻ (സാങ്കൻ), പുഷ്പലത, ആശാവർക്കർമാർ എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്