18 വയസ്സിൽ താഴെയുള്ള കുട്ടികൾ മാർക്കോ സിനിമ കാണുന്നത് തടയണമെന്ന് പരാതി. എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് മാർക്കോ. കെ.പി.സി.സി അംഗം ജെ.എസ് അഖിലാണ് പരാതി നൽകിയത്.
കൂടാതെ സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നൽകി. ഞാൻ ഇന്നലെ മാർക്കോ കണ്ടിരുന്നു. സിനിമയിൽ മുഴുനീളെ വയലൻസ് ആണ് കുട്ടികളെ കാണിക്കാൻ പറ്റില്ല.
എന്നാൽ ഒരുപാട് തീയറ്ററുകയിൽ ചിത്രം കാണാൻ ഫാമിലി പ്രേക്ഷകർക്കൊപ്പം കുട്ടികളും എത്തുന്നു. ഒരുപാട് വയലൻസ് അരങ്ങേറുന്നതിനാൽ ചിത്രം കാണാൻ 18 വയസിന് താഴെയുള്ള കുട്ടികളെ വിലക്കണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു.
ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്